Skip to main content

കേരള കാര്‍ഷിക സര്‍വ്വകലാശാല ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക്  അപേക്ഷ ക്ഷണിക്കുന്നു 

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) ‘സോയില്‍ ഹെല്‍ത്ത്‌ മാനേജ്‌മെന്‍റ് ’,എന്ന ഓണ്‍ലൈന്‍ വിദൂര പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു   മാസമാണ് കോഴ്സിന്റെ  ദൈര്‍ഘ്യം. ഇംഗ്ലീഷ്  ആണ് പഠന മാദ്ധ്യമം താല്പര്യമുള്ളവര്‍  www.celkau.in  എന്ന വെബ്സൈറ്റിലെ ‘ഓണ്‍ലൈന്‍ കോഴ്സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്റ്റേഷന്‍ ഫോറം പൂരിപ്പിച്ചു submit ചെയ്യേണ്ടതാണ് . രജിസ്റ്റര്‍ ചെയ്യേണ്ട  അവസാന തീയതി :2022 ഫെബ്രുവരി 24. കോഴ്സുകള്‍ 2022 ഫെബ്രുവരി 25 ന് തുടങ്ങുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രസ്തുത വെബ്സൈറ്റില്‍ ലഭ്യമാണ്. സംശയങ്ങള്‍ക്കായി celkau@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും 7559070461, 9497353389,9567190858 എന്നീ ഫോണ്‍ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

date