Skip to main content

പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസ് സർവ്വകലാശാലയുടെ കീഴിൽ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ലൈവ് സ്റ്റോക്ക് ഫാം ആന്റ് ഫോഡർ റിസർച്ച് ഡെവലപ്പ്മെന്റ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം ദൈർഘ്യമുള്ള “ഫോഡർ ക്രോപ് ഡെവലപ്പ്മെന്റ് ആർമി" യിലേയ്ക്ക് 2022-23 വർഷത്തേക്കുള അപേക്ഷകൾ ക്ഷണിച്ചു. പ്രതിമാസം 5000 രൂപയാണ് സ്റ്റെപെന്റ്. അപേക്ഷകർ ഒല്ലൂക്കര, വെള്ളാനിക്കര, നടത്തട, മാടക്കത്തറ, മുളയം, കൊഴുക്കുള്ളി, പാണഞ്ചേരി, പീച്ചി വില്ലേജിൽ സ്ഥിര താമസമുള്ളവരും 18 നും 40 നും ഇടയിൽ പ്രായമുള്ളവരും, നല്ല കായിക ക്ഷമതയുള്ളവരുമായിരിക്കണം. പത്താം ക്ലാസിൽ കൂടുതൽ യോഗ്യതയില്ലാത്തവരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പരിശീലനാർത്ഥികൾ 5250 രൂപ സർവ്വകലാശാലയിലേക്ക് അടക്കേണ്ടതാണ്.  പരിശീലനത്തിനായുള്ള സൗജന്യ അപേക്ഷ ഫോറം www.kvasu.ac.in എന്ന വെബ്സൈറ്റിൽ നിന്നും അല്ലെങ്കിൽ യൂണിവേഴ്സിറ്റി ലൈവ് സ്റ്റോക്ക് ഫാം, മണ്ണുത്തി ഓഫീസിൽ നിന്നും ഫെബ്രുവരി 5 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ, അപേക്ഷയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സഹിതം ഫെബ്രുവരി 10 ന് മുൻപായി തപാൽ മുഖേനയോ നേരിട്ടോ കോഴ്സ് ഡയറക്ടർ, ഫോഡർ ക്രോപ് ഡെവലമെന്റ് ആർമി, യു എൽ എഫ് ആന്റ് എഫ് ആർ ഡി എസ്, മണ്ണുത്തി, തൃശൂർ -680651 എന്ന പേരിൽ ലഭിക്കണം. ഫോൺ: 0487-2370302

date