വികാസ്പീഡിയ ശില്‍പശാല നാലിന് ഏപിജെ ഹാളില്‍
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ഊര്‍ജ്ജം, സാമൂഹ്യ ക്ഷേമം, ഇ-ഭരണം എന്നീ മേഖലകളിലെ പുതിയ അറിവുകള്‍ ജനങ്ങളുമായി പങ്കുവെയ്ക്കുന്നതിനുള്ള പുതിയ സംരംഭമായ വികാസ്പീഡിയയെക്കുറിച്ച് അറിവ് നല്‍കുന്നതിന് ശില്‍പശാല സംഘടിപ്പിക്കുന്നു. ജൂലൈ 4, രാവിലെ 10.30ന് ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി അള്‍ഫോണ്‍സ് കണ്ണന്താനം ശില്‍പശാല ഉദ്ഘാടനം ചെയ്യും. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ തുടങ്ങിയവര്‍ സംബന്ധിക്കും.
വികാസ്പീഡിയയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെ ചുമതല വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്കാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സ്വയം സഹായ സംഘങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവ മുഖേനയായിരിക്കും പദ്ധതി ജനങ്ങളിലെത്തിക്കുക. വികാസ്പീഡിയയില്‍ മലയാളം ഇംഗ്ലീഷ് എന്നിവ ഉള്‍പ്പെടെ 22 ഭാഷയില്‍ വിവരങ്ങള്‍ ലഭിക്കും.
- Log in to post comments