ഒരു വര്‍ഷത്തിനകം എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനാക്കും: മന്ത്രി കെ. ടി ജലീല്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കേണ്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഒരു വര്‍ഷത്തിനകം ഓണ്‍ലൈനാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. കോട്ടയം ജില്ലയിലെ 11 ബ്ലോക്കുകളെയും ജനസൗഹൃദമാക്കുന്ന ഗ്രാമമിത്രം പദ്ധതിയുടെ ഭാഗമായി ഈരാട്ടു പേട്ട ബ്ലോക്ക് പഞ്ചായത്തിനെ ജനസൗഹൃദ-ശിശു സൗഹൃദ ബ്ലോക്കായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറു മാസത്തിനകം ഈ സംവിധാനം എല്ലാ നഗരസഭകളിലും നടപ്പാക്കും. തുടര്‍ന്ന് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഇത് നടപ്പാക്കും. ഗുണനിലവാരത്തില്‍ ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷനുള്ള ചുരുക്കം ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നാണ് ഈരാട്ടുപേട്ട. ഉദ്യോഗസ്ഥര്‍ മികച്ച രീതിയിലും ജനപ്രതിനിധികള്‍ സാമൂഹിക പ്രതിബദ്ധതയോടും പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ നേട്ടം കൈവരിക്കാനായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ശതമാനം പദ്ധതി തുക ചെലവഴിക്കാനും ബ്ലോക്ക് പഞ്ചായത്തിനായി. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീല പരിപാടികള്‍ ആസൂത്രണം ചെയ്തു വരുകയാണ്. അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഓസിറ്റോറിയത്തിന്റെയും മെറ്റീരിയല്‍ കളക്ഷന്‍ സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
പി.സി. ജോര്‍ജ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോയ് എബ്രഹം എം.പി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രേംജി, ഗ്രാമവികസന കമ്മീഷണര്‍ ഇന്‍ ചാര്‍ജ് വി.എസ്. സന്തോഷ് കുമാര്‍, പ്രോജക്ട് ഡയറക്ടര്‍ ജെ. ബെന്നി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി. മാത്യു, അസി. ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ പി.എസ്. ഷിനോ, ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, ജില്ലാ പഞ്ചായത്തംഗം ലിസി സെബാസ്റ്റ്യന്‍, പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ് വെട്ടിമറ്റം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് അജയരാജ്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments