Skip to main content

കളിമൺ ഉല്പന്ന തൊഴിലാളികൾക്ക് വായ്പ ലഭിക്കും

ആലപ്പുഴ: കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന വികസന കോർപറേഷൻ കളിമൺ ഉല്പന്ന നിർമാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തിൽ ഉൾപ്പെട്ട വ്യക്തികൾക്ക് നിലവിലെ സംരംഭങ്ങളുടെ ആധുനികവൽക്കരണത്തിനും നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനും വായ്പ നൽകുന്നു.

വായ്പാ തുക പരമാവധി രണ്ടു ലക്ഷം രൂപയും പലിശ നിരക്ക് ആറു ശതമാനവും തിരിച്ചടവ് കാലാവധി 60 മാസവും ആയിരിക്കും. അപേക്ഷകർ പരമ്പരാഗത കളിമൺ ഉല്പന്ന നിർമാണ മേഖലയിൽ തൊഴിൽ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം.

പ്രായപരിധി 18നും 55നും മധ്യേ. കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷാ ഫോറം www.keralapottery.org ല്‍നിന്നും  ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്  രേഖകൾ സഹിതം ഫെബ്രുവരി 10ന് വൈകുന്നേരം അഞ്ചിനകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ, അയ്യങ്കാളി ഭവൻ, രണ്ടാം നില, കനക നഗർ, കവടിയാർ പി.ഒ, തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ തപാൽ മുഖേനയോ, നേരിട്ടോ നൽകണം. ഫോൺ: 0471 2727010, 9497690651, 9946069136.

date