Skip to main content

കീടനാശിനി പ്രയോഗത്തിനു മുന്‍പ് കര്‍ഷകര്‍ ഉപദേശം തേടണം

കുട്ടനാട്ടില്‍ ഇലപ്പേനിനെതിരെ കര്‍ഷകര്‍ ശുപാര്‍ശ ചെയ്തിട്ടില്ലാത്ത കീടനാശിനികള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും കീടനാശിനി പ്രയോഗത്തിനു മുന്‍പ് സാങ്കേതിക ഉപദേശം തേടണമെന്നും മങ്കൊമ്പിലെ സംസ്ഥാന കീടനീരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.

നെല്‍പ്പാടങ്ങളില്‍ ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടില്ലാത്തവ ഉള്‍പ്പെടെയുള്ള കീടനാശിനികള്‍ ഇലപ്പേനിനെതിരെ കുട്ടനാട്ടില്‍ വ്യാപകമായി പ്രയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവ തുടര്‍ച്ചായി ഉപയോഗിക്കുന്നത് ഗുരുരതമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കും നെല്‍പ്പാടങ്ങളില്‍ കാണപ്പെടുന്ന മിത്രകീടങ്ങളുടെ പൂര്‍ണ നാശത്തിനും ഇടയാക്കും. 

നീര് ഊറ്റിക്കുടിക്കുന്ന കീടമാണ് ഇലപ്പേന്‍. ഇത്തരം കീടങ്ങള്‍ കീടനാശിനികള്‍ക്കെതിരെ വളരെ വേഗം പ്രതിരോധ ശേഷി ആര്‍ജ്ജിക്കും. കീടനാശിനികള്‍ തുടര്‍ച്ചയായി പ്രയോഗിക്കുന്ന സാഹചര്യത്തില്‍ ഇവയുടെ വംശവര്‍ധനവ് വേഗത്തിലാകുകയും കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുമെന്ന് പ്രോജക്ട് ഡയറക്ടര്‍ വ്യക്തമാക്കി.

date