Skip to main content

പാണാവള്ളിയിൽ ലൈഫ്  മിഷനിൽ 340  വീടുകൾ പണിയുന്നു

ആലപ്പുഴ: പാണാവള്ളി ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽപെടുത്തി 340 വീടുകളുടെ നിർമാണത്തിന് തുടക്കമായി. വീടുനിർമാണത്തിനുള്ള അനുവാദ പത്രികകൾ പാണാവള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. പൊതുയോഗം എ.എം.ആരിഫ്  എം.എൽ.എ. ഉദ്ഘാടനം ചെയ്തു.  നവകേരള മിഷനിലെ ലൈഫ് മിഷന്റെ പ്രാധാന്യം കണ്ടറിഞ്ഞ് 340 പേർക്ക് വീടൊരുക്കുന്നു എന്നത് പഞ്ചായത്ത്  ഭരണസമിതിയുടെ  നേട്ടമാണെ് ആരിഫ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ അധ്യക്ഷത വഹിച്ചു.

ജില്ല  പഞ്ചായത്തംഗം പി.എം.പ്രമോദ് ഗുണഭോക്താക്കൾക്ക് അനുവാദ പത്രിക നൽകി. ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് നിർമല ശെൽവരാജ് ആദ്യഘട്ട ലൈഫ് പദ്ധതിയിൽ നിർമാണം പൂർത്തിയായ 29 വീടുകളുടെ താക്കോൽ കൈമാറി.  സ്ഥിരം സമതി അധ്യക്ഷരായ പ്രേംലാൽ ഇടവഴിക്കൽ, പി.കെ.സുശീലൻ, ഷീല കാർത്തികേയൻ, ബ്‌ളോക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മേഘ വേണു  എന്നിവർ പങ്കെടുത്തു.   വി.ഇ.ഒ. രജീഷ് പദ്ധതി വിശദീകരിച്ചു.   വൈസ് പ്രസിഡന്റ് ഷീബ സത്യൻ സ്വാഗതവും സെക്രട്ടറി പ്രസന്ന കുമാരി നന്ദിയും പറഞ്ഞു. 

 

(പി.എൻ.എ. 1501/2018)

date