Skip to main content

ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം  എത്തിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

    എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കേരള വാട്ടര്‍ അതോറിറ്റിയുടെ വെളളത്തിന്റെ ലഭ്യത കുറയുന്നതിന് അനുസരിച്ച് ടാങ്കര്‍ ലോറിയില്‍ പ്രതിദിനം ഏകദേശം 72,000 ലിറ്റര്‍ കുടിവെളളം ആവശ്യപ്പെടുന്നത് അനുസരിച്ച് എത്തിക്കുന്നതിന് 2022 മാര്‍ച്ച് ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് പ്രവൃത്തി പരിചയമുളള വ്യക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും  നിബന്ധന പ്രകാരം ടെന്‍ഡര്‍ ക്ഷണിച്ചു. 

    ടെന്‍ഡറില്‍ 24000 ലിറ്റര്‍ സംഭരണശേഷിയുളള ഒരു ടാങ്കര്‍ ലോറിയില്‍ കുടിവെളളം എത്തിച്ച് വിതരണം ചെയ്യുന്നതിനുളള  എല്ലാ ചെലവും ഉള്‍പ്പെടെ തുക രേഖപ്പെടുത്തണം. ടെന്‍ഡറുകള്‍ ഫെബ്രുവരി 25-ന്  വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.

date