Skip to main content

സമയ പരിധി ദീര്‍ഘിപ്പിച്ചു

 

തൊടുപുഴ സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്വറന്‍സ് പദ്ധതി ബാധകമായ എല്ലാ ജീവനക്കാരുടെയും പുതുക്കിയ പ്രതിമാസ പ്രീമിയം തുക അടച്ച് പുതിയ പോളിസി വാങ്ങുന്നതിനുള്ള സമയ പരിധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. 50 വയസു പൂര്‍ത്തിയായ ജീവനക്കാര്‍ക്ക് പുതിയ പോളിസി വാങ്ങുവാന്‍ അനുമതി ഉണ്ടായിരിക്കുകയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 226240 (ഓഫീസ്), 9496004868 (ഡെവ.ഓഫീസര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
 

date