Skip to main content

ജില്ലയ്ക്ക് കുതിച്ചുയരാം; ചെര്‍ക്കളയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയവുമായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്

ജില്ലയുടെ കായിക കുതിപ്പിന് മാറ്റുകൂട്ടാന്‍ ചെര്‍ക്കളയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയമൊരുക്കി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്. ചെങ്കള പഞ്ചായത്തിലെ ഓപ്പണ്‍ സ്റ്റേഡിയത്തിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുക്കുന്നത്. ഏപ്രില്‍ മാസത്തോടെ യാഥാര്‍ത്ഥ്യമാകുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തിയുടെ ടെന്‍ണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.  
ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ഒപ്പം ജില്ലാ പഞ്ചായത്തും കൂടി ചേര്‍ന്നൊരുക്കുന്ന സംയുക്ത പദ്ധതിക്കായി 2.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 8700 സ്‌ക്വയര്‍ഫീറ്റില്‍ ഒരുക്കുന്ന സ്റ്റേഡിയം കായിക മത്സരങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും ഉതകുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഒരേ സമയം 2000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയാണ് മറ്റൊരു ആകര്‍ഷണം. ഇവിടെ ഭിന്നശേഷി സൗഹൃദ സ്റ്റേഡിയത്തില്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കാലങ്ങളായി കായിക താരങ്ങളും കായിക പ്രേമികളും ആവശ്യപ്പെട്ട സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തോടെ ജില്ലയിലെ കായിക രംഗത്തിന് മുതതല്‍ക്കൂട്ടാകുമെന്നും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമ പറഞ്ഞു.

date