Skip to main content

റിമോട്ട് സെൻസിങ് ആൻഡ് ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം വെബിനാർ

കേരള ഹൈവേ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ റിമോട്ട് സെൻസിങ് ആൻഡ് ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം എന്ന വിഷയത്തിൽ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഏഴു മുതൽ 10 വരെ രാവിലെ 11.30 മുതൽ 12.30 വരെയാണു വെബിനാർ നടക്കുന്നത്. ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾ, വിവിധ സർവകലാശാലകൾ, സ്ഥാപനങ്ങൾ, കോളജുകൾ, കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ, ഗവേഷകർ തുടങ്ങിയവർക്കും ഈ വിഷയത്തിൽ പ്രാവീണ്യം നേടാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന വെബിനാറിൽ https://zoom.us/webinar/register/WN_pJlViICHScKS6O28abo_bg  എന്ന ലിങ്ക് മുഖേന പങ്കെടുക്കാം. khri.org/webinars എന്ന ലിങ്കിൽ യുട്യൂബ് ലൈവ് സ്ട്രീമിങ്ങിലൂടെയും വെബിനാറിൽ പങ്കെടുക്കാം.
പി.എൻ.എക്സ്. 515/2022
 

date