Skip to main content

അറിയിപ്പ്

പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗ്

 

 സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് മുഖേന പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കളില്‍ 2019 ഡിസംബര്‍ വരെ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്തതും പെന്‍ഷന് അര്‍ഹതയുള്ളവരുമായ ഗുണഭോക്താക്കള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തുന്നതിനും കിടപ്പുരോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഹോം മസ്റ്ററിംഗ് നടത്തുന്നതിനും ഫെബ്രുവരി 20 വരെ സമയം അനുവദിച്ചു. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ക്ഷേമപദ്ധതി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാം.  

 

 

 ' മണിനാദം 2022 ' നാടന്‍ പാട്ട് മത്സരം 

 

   ചലച്ചിത്ര നടനും നാടന്‍ പാട്ട് കലാകാരനുമായിരുന്ന 

കലാഭവന്‍മണിയുടെ സ്മരണാര്‍ത്ഥം സംസ്ഥാന യുവ ജനക്ഷേമ ബോര്‍ഡ് 'മണിനാദം ' എന്ന പേരില്‍ ജില്ലാതല നാടന്‍ പാട്ട് മത്സരം

സംഘടിപ്പിക്കുന്നു. യൂത്ത് ക്ലബ്ബുകള്‍ക്ക് പങ്കെടുക്കാം. ഒരു ടീമിൽ പരമാവധി 10 പേരെ അനുവദിക്കും. അംഗങ്ങളുടെ പ്രായം 18 നും 40 നും ഇടയില്‍ ആയിരിക്കണം. പിന്നണിയില്‍ പ്രീ റിക്കോര്‍ഡഡ് മ്യൂസിക്ക് പാടില്ല. 10 മിനുട്ട് ദൈര്‍ഘ്യമുള്ള നാടന്‍ പാട്ടുകളുടെ വീഡിയോ എംപി 4 സൈസിൽ ഒരു ജി.ബി ക്കുള്ളില്‍ റെക്കോര്‍ഡ് ചെയ്ത് ജില്ലാ യുവ ജനകേന്ദ്രം കോഴിക്കോട് ഓഫീസില്‍ ഫെബ്രുവരി പതിനഞ്ചിനകം നേരിട്ട് ലഭ്യമാക്കണം. ക്ലബ്ബിന്റെ പേര്, വിലാസം ,ഫോണ്‍ നമ്പര്‍ എന്നിവയും വീഡിയോക്കൊപ്പം സമര്‍പ്പിക്കണം. വീഡിയോയുടെ

പശ്ചാത്തലത്തില്‍ 'കേരള സംസ്ഥാന യുവ ജനക്ഷേമ ബോര്‍ഡ് മണി നാദം 2022' എന്നു രേഖപ്പെടുത്തിയ ബാനര്‍ ഉണ്ടായിരിക്കണം. മത്സരത്തില്‍ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനം ലഭിക്കുന്ന ടീമിന് യഥാക്രമം 25,000,

10,000, 5,000 രൂപ വീതം ലഭിക്കും. വിശദവിവരങ്ങള്‍ക്കും നിബന്ധനകള്‍ക്കും

 ജില്ലാ യുവജനകേന്ദ്രം,സിവില്‍സ്റ്റേഷന്‍, ബി -

ബ്ലോക്ക്, ആറാം നില, കോഴിക്കോട് എന്ന വിലാസത്തിലോ ബന്ധപ്പെടാം. ഫോൺ:9605098243, 8138898124 .

 

 

 യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

 

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെക്ഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഫെബ്രുവരി പതിനഞ്ച് വരെ അപേക്ഷിക്കാം. പത്താം ക്ലാസ് പാസായിരിക്കണം. ആറു മാസമാണ് പ്രോഗ്രാമിന്റെ ദൈര്‍ഘ്യം. അപേക്ഷ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി ഓഫീസില്‍ ലഭിക്കും. വിലാസം : ഡയറക്ടര്‍ ,സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ , നന്ദാവനം, വികാസ്ഭവന്‍ പി, ഒ , തിരുവന്തപുരം -33, ഫോണ്‍ : 04712325101, www.srccc.in ലും വിശദവിവരം ലഭിക്കും. കോഴിക്കോട് ജില്ലയിലെ പഠന കേന്ദ്രങ്ങള്‍: 

സെന്റര്‍ ഫോര്‍ സന്‍സ്‌കാര്‍ റീ എഞ്ചിനീയറിംഗ് ഏറമ്പലം 9447276815 7012649185, ഭാരതീയ വിദ്യാ സംസ്ഥാപന പീഠം വടകര 9846807054, ഹ്യൂമന്‍ റിസോഴ്സ് ഡവലപ്പ്മെന്റ് സെന്റര്‍ ബാലുശ്ശേരി 9846634678.

 

 

 ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിവിധ ക്ലാസ് മുറികള്‍, ലാബുകള്‍ എന്നിവ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് ചെയ്യാന്‍ സീലിംഗ് ഫാന്‍, വോള്‍ ഫാന്‍, പെഡസ്ട്രല്‍ ഫാന്‍, എക്‌സ് ഹോസ്റ്റ് ഫാന്‍, ഫാന്‍ കപ്പാസിറ്റര്‍ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 19 ന് ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം ഉച്ച കഴിഞ്ഞ് രണ്ടരക്ക് ക്വട്ടേഷന്‍ തുറക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് www.geckkd.ac.in എന്ന വെബ്‌സൈറ്റില്‍ ബന്ധപ്പെടുക. ഫോണ്‍ : 0495 2383220, 0495 2383210.

 

 

റേഷന്‍ വിതരണം  

                                   

കോഴിക്കോട് താലൂക്കിലെ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ആരംഭിച്ചു. എ എ വൈ കാര്‍ഡിന് 10 കിലോ പച്ചരി, 6 കിലോ കുത്തരി ,14 കിലോ പുഴുങ്ങലരി, ഒരു പാക്കറ്റ് ആട്ട, 4 കിലോ ഗോതമ്പ് വീതം ലഭിക്കും. മുന്‍ഗണന കാര്‍ഡില്‍ ആളൊന്നിന് 2കിലോ പച്ചരി, 2 കിലോ പുഴുങ്ങലരി, 1 കിലോ ഗോതമ്പ് ,കാര്‍ഡ് ഒന്നിന് 1 പാക്കറ്റ് ആട്ട, എന്നിവ ലഭിക്കും. എന്‍പിഎസ് കാര്‍ഡില്‍ (നീല കാര്‍ഡ്) ആളൊന്നിന് 1 കിലോ പച്ചരി, 1 കിലോ പുഴുങ്ങലരി എന്നിവയും ലഭ്യതക്കനുസരിച്ച് കാര്‍ഡിന് 3 കിലോ വരെ ആട്ടയും ലഭിക്കും. എൻ.പി.എസ്.എസ് (വെള്ള കാർഡ്) കാർഡ് ഒന്നിന് 3 കിലോ പച്ചരി, 4 കിലോ പുഴുങ്ങലരി എന്നിവയും ആട്ട ലഭ്യതക്കനുസരിച്ച് 3 കിലോ വരെയും ലഭിക്കും. പി എം ജി കെ എ വൈ പദ്ധതി പ്രകാരം എ എ വൈ കാര്‍ഡിന് ( മഞ്ഞ) ആളൊന്നിന് 4 കിലോ പുഴുക്കലരിയും 1 കിലോ ഗോതമ്പും ലഭിക്കും. പി എം ജി കെ എ വൈ പദ്ധതി പ്രകാരം പി.എച്ച്.എച്ച് കാര്‍ഡിന് 3 കിലോ പുഴുക്കലരിയും 1 കിലോ പച്ചരിയും 1 കിലോ ഗോതമ്പും ലഭിക്കും.

 

 

എസ്എസ്എല്‍സി ലവൽ പ്രിലിമിനറി പരീക്ഷ പരീശിലനം 

                                   

   പി.എസ്.സി. നടത്തുന്ന എസ്എസ്എല്‍സി ലവൽ പ്രിലിമിനറി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫിബ്രവരി 10 ന് മുമ്പ് പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസില്‍ പേര്, പ്രായം, യോഗ്യത, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. ആദ്യം അപേക്ഷ സമര്‍പ്പിക്കുന്ന 50 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. ഫോൺ: 0495-2376179.

date