Skip to main content
ചെങ്ങോട്ടുകാവിലെ വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ നിര്‍വ്വഹിക്കുന്നു

ചെങ്ങോട്ടുകാവില്‍ ഭിന്നശേഷി-സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രം

ചെങ്ങോട്ടുകാവിലെ വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ നിര്‍വ്വഹിച്ചു. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് താഴെയാണ് വിശ്രമകേന്ദ്രം നിര്‍മിക്കുന്നത്. ഇവിടം ഭിന്നശേഷി-സ്ത്രീ സൗഹൃദമായിരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. 

 

വിശ്രമ കേന്ദ്രത്തില്‍ ചെറിയ റസ്റ്റോറന്റ് സൗകര്യവും ഒരുക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ 12 ഇന പരിപാടിയില്‍ ഉള്‍പ്പെട്ട ടേക്ക് എ ബ്രേക്കിന്റെ ഭാഗമായാണ് വിശ്രമകേന്ദ്രം നിര്‍മിക്കുന്നത്.

 

വൈസ് പ്രസിഡന്റ് പി. വേണു മാസ്റ്റര്‍, ജനപ്രതിനിധികളായ രമേശന്‍ കിഴക്കയില്‍, തസ്ലീന നാസര്‍, സുധ കാവുങ്കല്‍ പൊയില്‍, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ബേബി സുന്ദര്‍രാജ്, ബിന്ദു മുതിരക്കണ്ടത്തില്‍, സെക്രട്ടറി എന്‍.പ്രദീപന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date