Skip to main content

ഓണ്‍ലൈന്‍ പരീക്ഷ

 

    ഹോമിയോപ്പതി വകുപ്പില്‍ എറണാകുളം ജില്ലയിലെ ഒഴിവുളള മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍  ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് ബി.എച്ച്.എം.എസ് യോഗ്യതയുളള 40 വയസില്‍  താഴെയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://cutt.ly/regmoexam ലിങ്കില്‍ ഫെബ്രുവരി 10-ന് രാവിലെ 10 മുതല്‍ 17-ന് വൈകിട്ട് അഞ്ച് വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ പരീക്ഷ  ഫെബ്രുവരി 22-ന് രാവിലെ 10 -ന് നടത്തും. പരീക്ഷയുടെ ലിങ്ക്, പരീക്ഷയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുടെ ഇ-മെയില്‍ വിലാസത്തില്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2955687.

date