14 തദ്ദേശ സ്ഥാപനങ്ങളുടെ പ്രൊജക്ടുകള്‍ക്ക് അഗീകാരം
ജില്ലയില്‍ ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെയുള്ള 14 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2018-19 വര്‍ഷത്തെ പ്രൊജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരമായി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്, കാസറഗോഡ് മുനിസിപ്പാലിറ്റി, പുത്തിഗെ, പടന്ന, കയ്യൂര്‍-ചീമേനി, പള്ളിക്കര, ബദിയഡുക്ക, തൃക്കരിപ്പൂര്‍, കുമ്പഡാജെ, മധൂര്‍, കോടോം ബേളൂര്‍, മഞ്ചേശ്വരം, ചെറുവത്തൂര്‍ എന്നിവയുടെ പദ്ധതികളാണ് അംഗീകരിക്കപ്പെട്ടത്. അവശേഷിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രൊജക്ട് സമര്‍പ്പണം ത്വരിത ഗതിയിലാക്കാന്‍ നിര്‍ദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ ശാരിരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കാനും യോഗം നിര്‍ദ്ദേശം നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ, ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി എം.ബാലകൃഷ്ണന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഷാനവാസ് പാദൂര്‍, മുംതാസ് സമീറ, ഇ.പത്മാവതി തുടങ്ങിയവര്‍ പങ്കെടുത്തു. സ്ഥലം മാറി പോകുന്ന ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം സുരേഷിന് യോഗം യാത്രയയപ്പ് നല്‍കി.
- Log in to post comments