Skip to main content
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ നടന്ന ഓടാം ചാടാം ഓളിമ്പിക്‌സിലേക്ക് പരിശീലന പരിപാടി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

'ഓടാം ചാടാം ഓളിമ്പിക്‌സിലേക്ക് ശ്രദ്ധേയമായ കായിക പരിശീലന പരിപാടി - ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

 

ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചതാണ് ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ ഓടാം ചാടാം ഒളിമ്പിക്‌സിലേക്ക് എന്ന പരിപാടിയെന്ന്  ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ഓടാം ചാടാം ഒളിമ്പിക്‌സ് പദ്ധതിയുടെ ഭാഗമായുള്ള പരിശീലന പരിപാടി ഉദ്ഘാടനം                  ചെയ്യുകയായിരുന്നു എംഎല്‍എ. ഭാവിയില്‍ ഒരു ഒളിമ്പിക്‌സ് മെഡല്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പദ്ധതിയിലൂടെ കഴിയട്ടെ എംഎല്‍എ ആശംസിച്ചു.  മുന്‍ വര്‍ഷം കായിക പരിശീലനം ലഭിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും എംഎല്‍എ നിര്‍വഹിച്ചു. 

അഞ്ചിനും മുപ്പത് വയസിനും ഇടയിലുള്ള കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും കായിക പരിശീലനം നല്‍കുന്ന പരിപാടിയാണ് ഓടാം ചാടാം ഒളിമ്പിക്‌സിലേയ്ക്ക്.  സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ വേറിട്ടൊരു പദ്ധതി പഞ്ചായത്ത് തലത്തില്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. നൂറു ദിവസമാണ് പരിശീലന പരിപാടി. പ്രധാനപ്പെട്ട അത്‌ലറ്റിക്‌സ് ഇനങ്ങളായ ഹോക്കി, ഫുട്‌ബോള്‍, വോളിബേങറ്റ തുടങ്ങിയ കായിക ഇനങ്ങളാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ നീന്തല്‍, ഫെന്‍സിംഗ്, ആര്‍ച്ചറി തുടങ്ങിയ കായിക ഇനങ്ങള്‍ കൂടി ഈ വര്‍ഷത്തെ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഏഴംകുളം ഗ്രാമപഞ്ചായത്തിന് അനുവദിച്ച സ്‌പോര്‍ട്‌സ് കിറ്റും ട്രോഫി വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദാരാജന്‍ നിര്‍വഹിച്ചു. ഏഴംകുളം എംസണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സരസ്വതി ഗോപി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.ലത, രേഖാ ബാബു, തുടങ്ങിയവര്‍ പങ്കെടുത്തു.                          (പിഎന്‍പി 1735/18)

date