Skip to main content

കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വടക്കാഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ (ഐഎച്ച്ആര്‍ഡി) 6 മാസം ദൈര്‍ഘ്യമുള്ള ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ്‌കോഴ്‌സ്(സിസിഎല്‍ഐഎസ്‌സി)- (യോഗ്യത: എസ്എസ്എല്‍സി), ഡിപ്ലോമഇന്‍കമ്പ്യൂട്ടര്‍അപ്ലിക്കേഷന്‍(ഡിസിഎ) - (യോഗ്യത:പ്ലസ്ടു),  ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ്ഗ്രാജ്യുറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(പിജിഡിസിഎ) - (യോഗ്യത:ബിരുദം), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ്സ് ഓട്ടോമേഷന്‍ (ഡിഡിടിഒഎ) - (യോഗ്യത: എസ്എസ്എല്‍സി) എന്നീസര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കുന്നു. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 11ന് കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495069307, 8547005042, 8547233700.
 

date