Skip to main content

വണ്‍ സ്റ്റോപ്പ് സെന്ററില്‍ വനിതാ അഭിഭാഷകരുടെ ഒഴിവ്

കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ വിദ്യാനഗര്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്റര്‍ (ഒ.എസ്.സി.)ല്‍് വനിതാ അഭിഭാഷകരുടെ ഒഴിവുണ്ട്. 5 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. 10,000 രൂപ നിരക്കില്‍  ആഴ്ചയില്‍ മൂന്ന് ദിവസം മൂന്ന് മണിക്കൂര്‍ ആയിരിക്കും സേവനം. പൊതു സ്വകാര്യ ഇടങ്ങളില്‍ അതിക്രമങ്ങള്‍ക്കു വിധേയരാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും അതായത് അടിയന്തിര ചികിത്സ, മാനസിക പിന്തുണ, കൗണ്‍സിലിംഗ്, നിയമ സഹായം, പോലീസ് സഹായം എന്നിവ ഒരു കുടക്കീഴില്‍ നല്‍കുന്ന സംവിധാനമാണ് വണ്‍ സ്റ്റോപ്പ് സെന്റര്‍ ). കാസര്‍കോട് വനിതാ സംരക്ഷണ ഓഫീസര്‍ക്ക് നേരിട്ടോ ഇ-മെയില്‍ മുഖേനയോ ഫെബ്രുവരി 28 (തിങ്കള്‍)നകം അപേക്ഷിക്കണം. വിലാസം - വനിതാ സംരക്ഷണ ഓഫീസര്‍, വനിത ശിശു വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, രണ്ടാംനില, വിദ്യാനഗര്‍ പോസ്റ്റ്, കാസര്‍കോട് - 671 123. ഫോണ്‍ 04994 256266, 04994 255266, 9446270127.

date