Skip to main content

വളണ്ടിയര്‍ ക്യാപ്റ്റന്‍മാര്‍ക്ക് പരിശീലനം

കേരള വളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് / മുന്‍സിപ്പല്‍ തലങ്ങളിലേക്ക് ഉറപ്പുവരുത്താന്‍ രൂപീകരിക്കുന്ന വളണ്ടിയര്‍ സേനയുടെ തെരഞ്ഞെടുത്ത ക്യാപ്റ്റന്മാര്‍ക്കുള്ള പരിശീലനം ഫെബ്രുവരി 11നും 12നും (വെള്ളി, ശനി)ബേക്കല്‍  ബീച്ച് പാര്‍ക്കില്‍ നടക്കും. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പരിശീലനം ഉദ്ഘാടനം ചെയ്യും. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിക്കും. ദുരന്തനിവാരണം, മറ്റു ദുരിത മേഖലകള്‍ എന്നിവിടങ്ങളില്‍ യുവജന ശക്തി ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ കീഴില്‍ ജില്ലാതലത്തില്‍ രൂപീകരിച്ച വളണ്ടിയര്‍ സേനയാണ് കേരള വളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സ്. . 38 പഞ്ചായത്തിലേയും 3 മുന്‍സിപ്പാലിറ്റിയിലേയും 41 ക്യാപ്റ്റന്‍മാര്‍ക്കാണ് പരിശീലനം . ഫോണ്‍ - 04994 256219.

date