Post Category
നോര്‍ക്ക റൂട്ട്‌സിന്റെ സ്വപ്നസാഫല്യം പദ്ധതിക്ക് തുടക്കമായി
കൊച്ചി: വിദേശരാജ്യങ്ങളില്‍ തന്റേതല്ലാത്ത കാരണങ്ങളാല്‍ ജയില്‍ശിക്ഷ കഴിഞ്ഞ് മോചിതനായശേഷം നാട്ടില്‍ എത്താന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്കായി സ്വപ്നസാഫല്യം എന്ന പദ്ധതിക്ക് നോര്‍ക്ക റൂട്ട്‌സ് തുടക്കം കുറിച്ചു.
ജയില്‍മോചിതരായശേഷം നാട്ടില്‍ എത്താന്‍ പണമില്ലാത്തവര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് കേരളത്തിലെ ഏതു വിമാനത്താവളത്തിലേക്കും സൗജന്യമായി വിമാനടിക്കറ്റ് നല്‍കുന്ന പദ്ധതിയാണിത്. ജയില്‍മോചിതരായ മലയാളികള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.net വഴി അപേക്ഷിക്കാം. മലയാളി നിലവില്‍ കഴിയുന്ന പ്രദേശത്തെ നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരമുള്ള പ്രവാസി മലയാളി സംഘടനയുടെ ശുപാര്‍ശ കൂടി അപേക്ഷയോടൊപ്പം ലഭിക്കണം. ഫോണ്‍ 1800 425 3939, 0471 233 33 39.
date
- Log in to post comments