Skip to main content

ആത്മനിര്‍ഭര്‍ ഭാരത് പ്രോഗ്രാം സംഘടിപ്പിച്ചു

നെഹ്റു യുവകേന്ദ്രയുടെ അഭിമുഖ്യത്തില്‍ ആത്മ നിര്‍ഭര്‍ ഭാരത്  പേര്‍സണല്‍ കോണ്‍ടാക്ട് പ്രോഗ്രാം സംഘടിപ്പിച്ചു. കാസര്‍കോട് നെഹ്റു യുവകേന്ദ്രയുടെ ഓഫീസില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ ൈസമ ഉദ്ഘടനം ചെയ്തു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ ഖാദര്‍ ബദരിയാ മുഖ്യാതിഥിയായി പങ്കെടുത്തു. നെഹ്റു യുവകേന്ദ്ര ഡിസ്ട്രിക്ട് യൂത്ത് ഓഫീസര്‍ പി. അഖില്‍ അധ്യക്ഷത വഹിച്ചു. ഫൈനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ ദേവദാസ് ക്ലാസ്സ് എടുത്തു. നെഹ്റു യുവകേന്ദ്ര സുരക്ഷ കൗണ്‍സിലര്‍ പൂജ, നാഷണല്‍ യുത്ത് വോളന്റീര്‍സ് റെജിന, രാജേഷ് എന്നിവര്‍ സംസാരിച്ചു. സുരക്ഷ പ്രൊജക്റ്റ് അംഗങ്ങള്‍, നാഷണല്‍ യൂത്ത് വോളന്റിയേഴ്‌സ്, ക്ലബ് അംഗങ്ങള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

date