Skip to main content

ദേശീയ വോട്ടര്‍ ബോധവത്കരണ മത്സരം

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ SVEEP പ്രോഗ്രാമിന്റെ ഭാഗമായി 2022 ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ഇലക്ഷന്റെയും, വോട്ട് ചെയ്യുന്നതിന്റെയും പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി 25 മുതല്‍ മാര്‍ച്ച് 15 വരെ ദേശീയ തലത്തില്‍ National Voter Awareness Contest  നടത്തുവാന്‍ തീരുമാനിച്ചിരുന്നു.  ബോധവത്കരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, ഗാന മത്സരം, വീഡിയോ നിര്‍മ്മാണം, പോസ്റ്റര്‍ ഡിസൈന്‍ മത്സരം, മുദ്രാവാക്യ മത്സരം എന്നീ മത്സരങ്ങള്‍ നടത്തുന്നു. അമേച്വര്‍, പ്രഫഷണല്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറിയായിട്ടാണ് മത്സരങ്ങള്‍. എന്‍ട്രികള്‍ voter-contest@eci.gov.in  എന്ന ഇ-മെയില്‍ മുഖേന സമര്‍പ്പിക്കണം. എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 മാര്‍ച്ച് 15. കൂടുതല്‍ വിവരങ്ങള്‍ക്ക് http://ecisveep.nic.in/contest/  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.

date