Skip to main content

രക്തദാന ക്യാമ്പ് നാളെ

 

'രക്തദാനം മഹാദാനം' എന്ന സന്ദേശത്തോടെ പൊതുജനങ്ങളില്‍ സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി അരീക്കോട് സുല്ലമുസലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജും സംയുക്തമായി നാളെ (ഫെബ്രുവരി 12) രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. അരീക്കോട് സുല്ലമുസലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ നടക്കുന്ന ക്യാമ്പ് പി.കെ ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുന്‍

സന്തോഷ് ട്രോഫി കേരള താരം വൈ.പി മുഹമ്മദ് ഷരീഫ് രക്തദാനം ചെയ്യും. മഞ്ചേരി മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ:മേരി തെരേസ പങ്കെടുക്കും. പരിപാടിയില്‍ 100 പേര്‍ പങ്കെടുക്കുകയും ക്യാമ്പില്‍ ശേഖരിക്കുന്ന രക്തം മഞ്ചേരി മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്കിലേക്ക് നല്‍കുകയും ചെയ്യും. കോവിഡിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി മുനീബ്‌റഹ്‌മാന്‍, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ മുഹ്‌സിന്‍ ചോലയില്‍, പഞ്ചായത്തിലെ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date