Skip to main content

മലപ്പുറം ഗവ.ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം

മലപ്പുറം ഗവ.ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. പ്ലാന്‍ഫണ്ടില്‍ നിന്നും 1.60 കോടി ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഫൗസിയ കുഞ്ഞിപ്പു, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.കെ അബ്ദുല്‍ ഹക്കീം, പി.കെ സക്കീര്‍ ഹുസൈന്‍, സിദ്ധീഖ് നൂറേങ്ങല്‍,  മറിയുമ്മ ഷരീഫ്, സി.പി ആയിഷാബി, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഒ.സഹദേവന്‍, സി.സുരേഷ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ് കുസുമം,    സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കൃഷ്ണദാസ്, പ്രധാനധ്യാപിക സാലി ജോര്‍ജ്, പി.ടി.എ പ്രസിഡന്റ് പി.എം ഫസല്‍, ഹയര്‍സെക്കന്‍ഡറി കോര്‍ഡിനേറ്റര്‍ ഡോ. പി.എം അനില്‍, പിഡബ്ല്യൂഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷീല, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എസ് ഷാജന്‍, എസ്.എസ.്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി.എസ് സുമ,  എഇഒമാരായ പി.കെ മുഹമ്മദ് കുട്ടി, കെ.ടി മുരളീധരന്‍, ബിപിസി പി.മുഹമ്മദലി, കൈറ്റ് മാസ്റ്റര്‍ ട്രൈനര്‍ എന്‍ സക്കീര്‍ ഹുസൈന്‍, മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല, പി.ടി.എ വൈസ് പ്രസിഡന്റ്, അന്‍വര്‍ കൊന്നോല, മുന്‍ പ്രിന്‍സിപ്പല്‍ കെ.പി ബീന, എം.ടി.എ പ്രസിഡന്റ് രമ്യ, മുന്‍ പി.ടി.എ പ്രസിഡന്റ് കെ.എം സുബൈര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.മജ്‌നു, പി.കെ ബാവ, എം.മമ്മു, സിഎച്ച് നൗഷാദ്, പി.മുഹമ്മദലി, വി.വി ഫൈസല്‍, കളപ്പാടന്‍ അസീസ്, സ്റ്റാഫ് സെക്രട്ടറിമാരായ പി.എ കുഞ്ഞാലിക്കുട്ടി, എം.ഉസ്മാന്‍, ഹയര്‍ സെക്കന്‍ഡറി സീനിയര്‍ അസിസ്റ്റന്റ് എ.അബൂബക്കര്‍, ഹൈസ്‌കൂള്‍ വിഭാഗം സീനിയര്‍ അസിസ്റ്റന്റ് പി.വി ആനി, വിദ്യാര്‍ഥി പ്രതിനിധികളായ ബിനിറ്റ സെബാസ്റ്റ്യന്‍, മുഹമ്മദ് അനസ് എന്നിവര്‍ സംസാരിച്ചു.

കിഫ്ബിയില്‍ നിന്നു മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മിച്ച വേങ്ങര ജി.എം.വി.എച്ച്.എസ്.എസിന്റെപുതിയ കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ അധ്യക്ഷയായി.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസല്‍, വേങ്ങര ഡിവിഷന്‍ അംഗം സമീറ പുളിക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുള്‍ അസീസ് പറങ്ങോടത്ത്, ഡി.ഇ.ഒ വൃന്ദ കുമാരി, എ.ഇ.ഒ ബാലഗംഗാധരന്‍, പ്രിന്‍സിപ്പല്‍ ഇ.ടി ദിനേശന്‍, ഹെഡ്മാസ്റ്റര്‍ മുഹമ്മദ് മുസ്തഫ, പി.ടി.എ പ്രസിഡന്റ് ടി.വി റഷീദ്, നിഷാ പന്താവൂര്‍, കെ.എം നൗഷാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
 

date