Skip to main content

ഇലക്ട്രീഷ്യന്‍മാര്‍ക്ക് സൗരോര്‍ജ്ജ നൈപുണ്യ പരിശീലനം 

 

 

കോട്ടയം:  മേല്‍ക്കൂരകളില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയിൽ   ഇലക്ട്രീഷ്യന്‍മാര്‍ക്കായി  അനെര്‍ട്ട് സംഘടിപ്പിക്കുന്ന ദ്വി ദിന   നൈപുണ്യ പ്രത്യേക പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  18 നും 60 നും ഇടയില്‍ പ്രായമുള്ളവരാകണം . 

ലൈസൻസുള്ള പത്താം ക്ലാസും 

ഇലക്ട്രിക്കല്‍ വയര്‍മാന്‍ /വയര്‍മാന്‍ അപ്രന്റിസ്/ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. യോഗ്യതയുമുള്ളവർ  www.anert.gov.in/node/709 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ലഭിക്കുന്ന ക്രമത്തിലാണ് സീറ്റുകള്‍ അനുവദിക്കുക. അവസാനതീയതി ഫെബ്രുവരി 28. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അനെര്‍ട്ട് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് നല്‍കും. വിശദ വിവരത്തിന് ഫോണ്‍ -9188119431, 18004251803. ഇ-മെയില്‍ training@anert.org

 

date