Skip to main content

മലിനീകരണം ഒഴിവാക്കാൻ വേണ്ടത് ജനകീയ ഇടപെടലുകൾ: മന്ത്രി രാജൻ

മലിനീകരണം ഒഴിവാക്കാൻ നിയമം മാത്രം പോരെന്നും ജനകീയ ഇടപെടലുകൾ ആവശ്യമാണെന്നും റവന്യൂ  മന്ത്രി കെ രാജൻ. പ്രകൃതിയെ ചൂഷണം ചെയ്യില്ലെന്ന് പ്രളയകാലത്ത് എടുത്ത പ്രതിജ്ഞകൾ മലയാളികൾ മറക്കുകയാണെന്നും അദ്ദേഹം. മാള, അന്നമനട, കുഴൂർ, കാടുകുറ്റി, പാറക്കടവ് പഞ്ചായത്തുകൾ ഉൾപ്പെടുന്ന വെണ്ണൂർത്തുറ പുനരുദ്ധാരണ പദ്ധതിയുടെ ഒന്നാം ഘട്ടം പ്രവൃത്തി ഉദ്‌ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗത്തിനും പ്രയോജനം ലഭിക്കുന്ന വലിയ പദ്ധതിയാണ് വെണ്ണൂർത്തുറയെന്നത് പ്രധാന നേട്ടമാണ്. ചടങ്ങിൽ വെണ്ണൂർ തുറ സമഗ്ര വികസന പദ്ധതി ഫലകത്തിൻ്റെ അനാച്ഛാദനവും പദ്ധതിയുടെ ഡിജിറ്റൽ മാപ് പ്രകാശനവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ.ശ്രീലത റിപ്പോർട്ട് അവതരിപ്പിച്ചു. എം.എൽ.എ.മാരായ അഡ്വ വി ആർ സുനിൽകുമാർ, ടി ജെ. സനീഷ്‌കുമാർ ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.എസ്.ജയ, എ.വി.വല്ലഭൻ, പി.എം.അഹമ്മദ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ  ഒ സി രവി, ലീന ഡേവിസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ ജനപ്രതിനിധികൾ പങ്കെടുത്തു.

date