Skip to main content

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരള സംസ്ഥാന സാക്ഷരതാമിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി 1 മുതല്‍ 28 വരെ പത്താം ക്ലാസ് തുല്യത, പ്ലസ്സ് വണ്‍ കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. ഭാഷാ കോഴ്‌സായ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി, എന്നീ കോഴ്‌സുകളിലേക്ക് മാര്‍ച്ച് 10 വരെ രജിസ്റ്റര്‍ ചെയ്യാം. നാല് മാസ ദൈര്‍ഘ്യമുള്ള ഭാഷാ കോഴ്‌സുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 17 വയസ്സാണ് കുറഞ്ഞ പ്രായപരിധി. എട്ടാം ക്ലാസ്സ് ജയിച്ചവരായിരിക്കണം. ഞായര്‍, മറ്റ് അവധി ദിവസങ്ങളിലും 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സമ്പര്‍ക്ക ക്ലാസ്സുകള്‍ ഉണ്ടാവും. കോഴ്‌സ് ഫീസായ 2000 രൂപ, രജിസ്‌ട്രേഷന്‍ ഫീസ്, 500 രൂപ എന്നിങ്ങനെ 2500 രൂപ എസ്.ബി.ഐ വഴി ചെലാനായി അടച്ച് രജിസ്റ്റര്‍ ചെയ്യാം. ഇപ്പോള്‍ സ്‌കൂളുകളില്‍ എട്ടാം ക്ലാസ്സ് മുതല്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാ കോഴ്‌സിന് സ്‌ക്കൂള്‍തലങ്ങളില്‍ ക്രമീകരണം നടത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഫീസ് ആയി 2000 രൂപ മതിയാകും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ പ്രേരക്മാര്‍ വഴി ലഭിക്കും. www.literacymission kerala.org എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോറം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 0487-2365024,9446793460 

date