Skip to main content

ഗുരുവായൂര്‍ നഗരസഭയില്‍ ഇനി അവധി ദിവസങ്ങളിലും നികുതി അടക്കാം

അവധി ദിവസങ്ങളിലും നികുതി അടയ്ക്കുന്നതിനുള്ള സൗകര്യമൊരുക്കി ഗുരുവായൂര്‍ നഗരസഭ. 2021-22 വര്‍ഷത്തെ നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ എല്ലാ അവധി ദിവസങ്ങളിലും നഗരസഭ മെയിന്‍ ഓഫീസ്, പൂക്കോട്, തൈക്കാട് മേഖല കാര്യാലയങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നികുതി അടയ്ക്കാം. രാവിലെ 10 മുതല്‍ വൈകീട്ട് 3 രെയാണ് സമയം.   മാര്‍ച്ച് 31 വരെ വസ്തുനികുതി കുടിശ്ശിക തീര്‍ത്ത് അടക്കുന്നവര്‍ക്ക് പിഴപലിശ ഒഴിവാക്കിയിട്ടുണ്ട്. വസ്തുനികുതി ഓണ്‍ലൈനായി www.tax.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും അടയ്ക്കാവുന്നതാണ്.

date