Skip to main content

സഹപാഠിക്കൊരു സ്‌നേഹവീട്' താക്കോല്‍ദാനം എംഎല്‍എ നിര്‍വഹിച്ചു

കീഴുപറമ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച  സ്‌നേഹ വീടിന്റെ താക്കോല്‍ദാനം പി.കെ ബഷീര്‍ എം.എല്‍.എ നിര്‍വഹിച്ചു.സ്‌കൂള്‍ എന്‍.എസ.്എസ് യൂണിറ്റ് നടത്തിവരുന്ന 'സഹപാഠിക്കൊരു സ്‌നേഹവീട് 'പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ രണ്ടാമത്തെ വീടിന്റെ താക്കോല്‍ദാനമാണ് എം.എല്‍.എ നിര്‍വഹിച്ചത്. ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്തില്‍ വേഴക്കോടാണ് സ്‌നേഹ വീട് നിര്‍മിച്ച് നല്‍കിയത്. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്  എം. ഇ ഫസല്‍ അധ്യക്ഷനായി.  ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ വാസു, ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടന്‍, പഞ്ചായത്തംഗം സത്യന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി, വി.എച്ച്.എസ.്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ എം.ഉബൈദുള്ള, എന്‍.എസ്.എസ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ പി.രഞ്ജിത്ത്, എസ്.എം.സി ചെയര്‍മാന്‍ എം.എം മുഹമ്മദ്, പ്രിന്‍സിപ്പല്‍മാരായ ഡോക്ടര്‍ എസ്.ജയ, ദീപ്തി, സ്‌കൂള്‍ എച്ച്.എം ശ്രീകല, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.ആര്‍ രാജീവ്, സാദിഖ് ബാബു ചെറുകര തുടങ്ങിയവര്‍ സംസാരിച്ചു.

date