Skip to main content

തുല്യതാ രജിസ്‌ട്രേഷന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

സംസ്ഥാന സാക്ഷരതാ മിഷന്റെ പുതിയ ബാച്ച് പത്താം തരം, പ്ലസ് വണ്‍ തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.  ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിര്‍വഹിച്ചു. ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സില്‍ ചേരുന്ന പി.വി ഹരി കോട്ടക്കല്‍, പത്താം തരം തുല്യതാ കോഴ്‌സില്‍ ചേരുന്ന പി. ആയിഷ മൊറയൂര്‍ എന്നിവര്‍ക്ക് രജിസ്‌ട്രേഷന്‍ ഫോം നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം അധ്യക്ഷനായി.  സ്ഥിര സമിതി അധ്യക്ഷ നസീബ അസീസ്, അംഗങ്ങളായ അഡ്വ പി.വി. മനാഫ്, ടി.പി.എം. ഹാരിസ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ്, അസി. കോ ഓര്‍ഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
 

ഫെബ്രുവരി 28 വരെയാണ് പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളിലേക്ക് രജിസ്‌ടേഷന്‍ നടക്കുന്നത്. സിവില്‍ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സാക്ഷരതാ മിഷന്‍ വിദ്യാ കേന്ദ്രങ്ങളിലും രജിസ്‌ട്രേഷനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിക്കും. ഫോണ്‍ : 0483 2734670.
(ഫോട്ടോ സഹിതം)
 

കാപ്ഷന്‍: സാക്ഷരതാ മിഷന്റെ പുതിയ ബാച്ച് പത്താം തരം, പ്ലസ് വണ്‍ തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്റെ ജില്ലാതല ഉദ്ഘാടനം ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സില്‍ ചേരുന്ന പി.വി ഹരി കോട്ടക്കലിന് ഫോം നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിര്‍വഹിക്കുന്നു.

date