Skip to main content

കോവിഡാനന്തര ചികിത്സക്ക് ആയുര്‍വേദ വകുപ്പ് സജ്ജം

കോവിഡാനന്തര ചികിത്സകള്‍ക്ക് ജില്ലയിലെ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പന്‍സറികളിലും ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ സജ്ജമായി. കോവിഡാനന്തര ബുദ്ധിമുട്ടുകളായ സന്ധിവേദന, കിതപ്പ്, ക്ഷീണം, ഉറക്കക്കുറവ്, ഇടക്കിടെ ഉണ്ടാകുന്ന പനി തുടങ്ങിയ അസുഖങ്ങള്‍ക്ക് ആയുര്‍രക്ഷാ ക്ലിനിക്കുകളില്‍ വിദഗ്ദരായ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. കോവിഡ് വന്ന് ഭേദമായവര്‍ക്ക് പ്രതിരോധശേഷി വീണ്ടെടുക്കുന്നതിനുളള മരുന്നുകളും കിടത്തി ചികിത്സ അടക്കമുളള സൗകര്യങ്ങളും യോഗ ശ്വസനവ്യായാമങ്ങള്‍ക്ക് നാച്യുറോപ്പതി ഡോക്ടറുടെ സേവനവും  ലഭ്യമാണ്. കോവിഡ് രോഗബാധിതര്‍ക്കും കോവിഡാനന്തര രോഗികള്‍ക്കും ആവശ്യമായ ചികിത്സക്ക് അടുത്തുളള സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളെ ബന്ധപ്പെടാമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്റ്റെല്ലാ ഡേവിഡ് അറിയിച്ചു.
 

date