Skip to main content

സ്‌പോട്ട് അഡ്മിഷൻ

ഭാരത് ഹിന്ദി പ്രചാരകേന്ദ്രം അടൂർ കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്‌സ് സ്‌പോട്ട് അഡ്മിഷൻ  ഫെബ്രവരി 18ന് രാവിലെ 10ന് നടക്കും. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 വയസിനും 35 മദ്ധ്യേ. പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നാക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. പട്ടികജാതി, മറ്റർഹവിഭാഗത്തിന് ഫീസ് സൗജന്യമുണ്ടായിരിക്കും. വിവരങ്ങൾക്ക്: പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട, 04734296496, 8547126028.
പി.എൻ.എക്സ്. 649/2022

date