Skip to main content

പ്രഷര്‍ പമ്പുകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭ 2021 - 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ സ്‌കൂളുകളിലെ ശുചിമുറികള്‍ വൃത്തിയാക്കാന്‍ പ്രഷര്‍ പമ്പുകള്‍ വിതരണം ചെയ്തു. കോതമംഗലം ജി.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എ.അസീസ് മാസ്റ്റര്‍, വി.രമേശന്‍ മാസ്റ്റര്‍, പ്രധാന അധ്യാപകന്‍ കെ.രവി, പി.ടി.എ പ്രസിഡന്റ് അനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വാര്‍ഡ് കൗണ്‍സിലര്‍ ദൃശ്യ സ്വാഗതവും ഷൈനി ടീച്ചര്‍ നന്ദിയും പറഞ്ഞു.

date