Skip to main content

828 പേര്‍ കോവിഡ് പോസിറ്റീവ് രോഗമുക്തി 1,591 പേര്‍ക്ക്

ജില്ലയില്‍ ഇന്ന് 828 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 803 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 21 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നുവന്ന 4 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4,572 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1,591 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 9,325 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 16,286 പേരാണ് ക്വാറന്റൈനിലുള്ളത്. 5,767 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

 

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ :

 

സര്‍ക്കാര്‍ ആശുപത്രികള്‍ - 213

സ്വകാര്യ ആശുപത്രികള്‍ - 422

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 25

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 5

വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ - 7,815

date