Skip to main content

ജില്ലയിലെ കോവിഡ് ആശുപത്രികളിൽ 1,429 കിടക്കകൾ ഒഴിവ്

ജില്ലയിലെ 60 കോവിഡ് ആശുപത്രികളിൽ 2,048 കിടക്കകളിൽ 1,429 എണ്ണം ഒഴിവുണ്ട്. 127 ഐ.സി.യു കിടക്കകളും 83 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 489 കിടക്കകളും ഒഴിവുണ്ട്. 11 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 301 കിടക്കകൾ, 21 ഐ.സി.യു, 40 വെന്റിലേറ്റർ, 192 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്. 

 

ഒരു സി.എഫ്.എൽ.ടി.സിയിൽ 50 കിടക്കകളിൽ 45 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിലായി 378 എണ്ണം ഒഴിവുണ്ട്.

date