Skip to main content

ദേശീയ അംഗീകാര നിറവിൽ അറുനൂറ്റിമംഗലം സി.എച്ച്.സി.

അറുനൂറ്റിമംഗലം: ആരോഗ്യമേഖലയിലെ നേട്ടങ്ങൾക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ ദേശീയ ഗുണനിലവാര അംഗീകാരമായ ദേശീയ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി അറുനൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം.
2021 നവംബറിൽ ദേശീയ ആരോഗ്യ സംഘം നടത്തിയ പരിശോധനയിൽ 90 ശതമാനം മാർക്കാണ് ആരോഗ്യകേന്ദ്രത്തിന് ലഭിച്ചത്. ജില്ല, സംസ്ഥാനം, ദേശീയം എന്നീ തലങ്ങളിലായിരുന്നു പരിശോധന.  
ഒപി സൗകര്യം, ഭൗതിക സാഹചര്യങ്ങൾ, ജീവനക്കാരുടെ കാര്യക്ഷമത, ആവശ്യ മരുന്നുകളുടെ ലഭ്യത, മികച്ച ലാബ്, ശാസ്ത്രീയ മാലിന്യ നിർമ്മാർജ്ജനം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചാണ് ആരോഗ്യ കേന്ദ്രം സർട്ടിഫിക്കറ്റ് നേടിയത്.
ജീവിതശൈലീ രോഗനിർണയ ക്യാമ്പ്, കൗമാര ആരോഗ്യ ക്ലിനിക് , വയോജന ക്ലിനിക്, ശിശു സൗഹൃദ വാക്‌സിനേഷൻ മുറി , കാത്തിരിപ്പുകേന്ദ്രം, വൃത്തിയുള്ള ആശുപത്രി പരിസരം എന്നിവയെല്ലാം ആശുപത്രിയുടെ പ്രത്യേകതയാണ്.
അറുന്നൂറ്റിമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തെ സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയർത്തുകയായിരുന്നു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മെഡിക്കൽ ഓഫീസറായ ഡോ. സുധർമണി തങ്കപ്പനാണ്.
 

date