Skip to main content

ജലജീവന്‍ മിഷന്‍ പദ്ധതി അവലോകന യോഗം ചേര്‍ന്നു

ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയില്‍ ഡിസ്ട്രിക് വാട്ടര്‍  ആന്‍ഡ് സാനിറ്റേഷന്‍ മിഷന്‍ അംഗങ്ങളുടെ യോഗം ചേര്‍ന്നു.

 2024 ല്‍ 100 ശതമാനവും പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്ന് യോഗം വിലയിരുത്തി.  ജില്ലയില്‍ മൊത്തം 6,86,069 കണക്ഷനുകളാണ് ജലജീവന്‍ മിഷന്‍ വഴി നല്‍കാനുള്ളത്. ഇതില്‍ 1,078,00 കണക്ഷനുകള്‍ നല്‍കി കഴിഞ്ഞു. 3,52,851 പദ്ധതികള്‍ക്ക് ഭരണാനുമതിയും ബാക്കിയുള്ള പദ്ധതികള്‍ക്ക് സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്.

നിര്‍വഹണ സഹായ ഏജന്‍സികളുടെ പേമെന്റ് അനുവദിക്കുന്നത്, നിലവിലെ പരിശോധന ഏജന്‍സിയുടെ പുരോഗതി, ഭൂജല വകുപ്പ്-ജല ജീവന്‍ മിഷന്‍ പ്രവൃത്തികളുടെ പരിശോധനയ്ക്ക് ഏജന്‍സികളെ നിയമിക്കുന്നത് തുടങ്ങിയവ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.  

യോഗത്തില്‍ വാമന പുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനല്‍ കുമാര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റ ചെയര്‍മാന്‍ ജലീല്‍ എം. ജില്ലാ പഞ്ചായത്ത് സെക്രട്ടറി റോണി മാത്യു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജഗല്‍ കുമാര്‍, ജല്‍ ജീവന്‍ മിഷന്‍ മെമ്പര്‍ സെക്രട്ടറി നൗഷാദ് എ,  എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (പ്രോജക്ട്) അജീഷ് കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

date