Skip to main content

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിന് തറക്കല്ലിട്ടു

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് പുതുതായി നിര്‍മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാ സ്ഥാപനം ഉദയഗിരിയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി ഹബീബ് റഹ്‌മാന്‍ നിര്‍വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുവദിച്ച 21,87000 രൂപ ഉപയോഗിച്ച് ജില്ലാ നിര്‍മിതി കേന്ദ്രം നിര്‍മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണം മെയ് മാസത്തില്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമാക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി.പി. അശോകന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി.വി. ബാലന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി അനില്‍, ടി.വി കൃഷ്ണന്‍, പള്ളം നാരായണന്‍, വി.വി വിജയ മോഹനന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എം.എസ് സുധീപ് ബോസ്, ജില്ലാ നിര്‍മ്മിതി കേന്ദ്രം എന്‍ജിനീയര്‍ കൃഷിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
 

date