Skip to main content

ക്വട്ടേഷനുകള്‍ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഉത്തരമേഖലയിലെ വി.ആര്‍.പുരം ഐ.ടി.ഐ.യില്‍ ബെഞ്ചുകളും ഡെസ്‌കുകളും റിപ്പയര്‍ ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകളില്‍ ഓരോ ഐറ്റത്തിനും ലഭിക്കേണ്ട തുകയും, ആകെ തുകയും കാണിക്കേണ്ടതും, ക്വട്ടേഷന്‍ ലഭിക്കുന്നവര്‍ ബെഞ്ചുകളും ഡെസ്‌കുകളും വി.ആര്‍.പുരം ഐ.ടി.ഐ.യില്‍ പോയി റിപ്പയര്‍ ചെയ്യേണ്ടതുമാണ്. ക്വട്ടേഷനുകളില്‍ ക്വട്ടേഷന്‍ ദാതാവിന്റെ ഒപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ക്വട്ടേഷന്‍ സീല്‍ വെച്ച് കവറുകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഉത്തരമേഖല, പട്ടികജാതി വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-20 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യേണ്ടതാണ്. കവറിനു പുറത്ത് വി.ആര്‍.പുരം ഐ.ടി.ഐ.യില്‍ 10 ബെഞ്ചുകളും, 10 ഡെസ്‌ക്കുകളും റിപ്പയര്‍ ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ എന്നും വ്യക്തമായി എഴുതണം. ക്വട്ടേഷന്‍ ഫെബ്രു. 18 ഉച്ചയ്ക്ക് രണ്ട് മണി വരെ സ്വീകരിക്കുകയും അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496849321, 8547630005

date