Skip to main content

അപേക്ഷ ക്ഷണിച്ചു

മാള ഗവണ്‍മെന്റ് ഐ ടി ഐയില്‍ 2014 മുതല്‍ എന്‍ സി വി ടി എം ഐ എസ് പ്രകാരം അഡ്മിഷന്‍ നേടിയ ട്രെയിനികളുടെ ഇ എന്‍ ടി സി കളില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അവസാന തിയതി മാര്‍ച്ച് 3. തിരുത്തലുകള്‍ വേണ്ടവര്‍ www.ncvtmis.gov.in എന്ന വെബ്‌സൈറ്റ് വഴി ഗ്രീവന്‍സ് സമര്‍പ്പിക്കണം. തിരിച്ചറിയല്‍ കാര്‍ഡ് ( ആധാര്‍ /വോട്ടര്‍ ഐഡി /പാസ്‌പോര്‍ട്ട് ), ഫോട്ടോ സംബന്ധമായ തിരുത്തലുകാര്‍ക്ക് നോട്ടറിയില്‍ നിന്നുള്ള അഫിഡവിറ്റ്, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, എന്‍ ടി സി യുടെ പകര്‍പ്പ് തുടങ്ങിയ രേഖകള്‍ ഗ്രീവന്‍സ് സമര്‍പ്പിക്കുമ്പോള്‍ അപ് ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മാള ഗവണ്‍മെന്റ് ഐ ടി ഐ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0480 -2893127

date