Skip to main content

ഒ.വി. വിജയന്‍ ജന്മദിനം:  'മധുരം ഗായതി'  സ്പീക്കര്‍  ഇന്ന് ഉദ്ഘാടനം ചെയ്യും

 

    ഒ.വി വിജയന്‍റെ എണ്‍പത്തിയൊമ്പതാം  ജന്മദിനാഘോഷത്തില്‍  തസ്രാക്ക് മധുരം ഗായതി  ഉദ്ഘാടന സമ്മേളനം (ജൂലൈ ഒന്ന്) രാവിലെ 10 ന്  നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍  ഉദ്ഘാടനം ചെയ്യും. തസ്രാക്ക് കഥയുത്സവം ഉദ്ഘാടനം ബെന്യാമിന്‍ നിര്‍വഹിക്കും. ഒ.വി. വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ നാരായണദാസ് അധ്യക്ഷനാവുന്ന പരിപാടിയില്‍ ആഷാ മേനോന്‍ അനുസ്മരണ പ്രഭാഷണം നടത്തും. കെ. കൃഷ്ണക്കുട്ടി എം.എല്‍.എ ആശംസ അര്‍പ്പിക്കും. പരിപാടിയില്‍ ടി.ഡി.രാമകൃഷ്ണന്‍, കെ.എസ്. രവികുമാര്‍, ഒ.വി ഉഷ, ആനന്ദി രാമചന്ദ്രന്‍,കെ.ആര്‍ വിനയന്‍, ഡോ.പി. മുരളി, ടി.ആര്‍ അജയന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ഉച്ചക്ക് രണ്ടിന് രഘുനാഥന്‍ പറളി അധ്യക്ഷനാവുന്ന പരിപാടിയില്‍  കേരളത്തിന്‍റെ അറുപതു വര്‍ഷങ്ങള്‍; കഥയുടേയും എന്ന വിഷയത്തില്‍ ഡോ.കെ.എസ് രവികുമാര്‍ പ്രഭാഷണം നടത്തും. ഉച്ചക്ക് മൂന്നിന് ടി.കെ.ശങ്കരനാരായണന്‍ അധ്യക്ഷനാവുന്ന യോഗത്തില്‍ കഥ; കാലം അനുഭവം  വിഷയത്തില്‍ ബെന്യാമിന്‍, ബി.എം.സുഹ്റ, സുസ്മേഷ് ചന്ത്രോത്ത്, ശ്രീകൃഷ്ണപുരം കൃഷ്ണകുട്ടി തുടങ്ങിയവര്‍ സംസാരിക്കും.  വൈകിട്ട് അഞ്ചിന്  എഴുത്തിന്‍റെ പ്രതലങ്ങള്‍ വിഷയത്തില്‍ ഡോ.ടി.വി സുനിത. സംസാരിക്കും. 5.30 ന് കഥകളുടെ ചര്‍ച്ചയും വിലയിരുത്തലും  വിഷയത്തിലും പ്രഭാഷണവും നടക്കും. . രാത്രി എഴിന്  പാലക്കാട് മെഹ്ഫിലിന്‍റെ സംഗീത പരിപാടിയുമുണ്ടാവും

date