Skip to main content

സ്വയംതൊഴിൽ സംരംഭങ്ങൾക്ക് ഒറ്റത്തവണ ടോപ് അപ് സഹായം

സ്വയംതൊഴിൽ പദ്ധതി പ്രകാരം ബാങ്കുകൾ, കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ നിന്ന് വിമുക്തഭടന്മാരോ അവരുടെ വിധവകളോ എടുത്ത ലോണുകളിൽ ഒറ്റത്തവണ ടോപ് അപ് ആയി തുക നൽകുന്നതിന് ജില്ലാ സൈനിക ക്ഷേമ ഓഫീസ് അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിമുക്തഭടന്റെ അല്ലെങ്കിൽ വിധവയുടെ തിരിച്ചറിയൽ കാർഡ്, ഡിസ്ചാർജ് ബുക്ക്, പി.പി.ഒ എന്നിവയുടെ പകർപ്പുകളും സ്വയം തൊഴിൽ സംരംഭത്തിനു വേണ്ടി ലോൺ എടുത്തതിന്റെയും ചുരുങ്ങിയത് ഒരു വർഷമായി കൃത്യമായി തിരിച്ചടയ്ക്കുന്നുവെന്നതിന്റെയും ബാങ്കിൽ നിന്നുള്ള  രേഖകളും സമർപ്പിക്കണം. അപേക്ഷകൾ ഫെബ്രുവരി 24 ന് മുൻപായി ലഭിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2472748

date