Skip to main content

കേരള ലളിതകലാ അക്കാദമി കലാകാരന്മാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ

കേരള ലളിതകലാ അക്കാദമി 2022-23 വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുത്ത കലാകാരന്മാര്‍ക്ക്  ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. കേരള ലളിതകലാ അക്കാദമിയുടെയോ നാഷണല്‍ ലളിത് കലാ അക്കാദമിയുടെയോ കലാപ്രദര്‍ശനങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും ഗ്രാന്റ് പ്രദര്‍ശനങ്ങള്‍ക്ക് അര്‍ഹത നേടിയവര്‍ക്കും പരിഗണന. www.lalithkala.org വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. മുന്‍പ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കണം.
സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബോര്‍ഡ്, യൂണിവേഴ്സിറ്റി, മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവരും വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ കൂടിയവരും അപേക്ഷിക്കേണ്ടതില്ല. ഓണ്‍ലൈന്‍ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28.

date