Skip to main content

പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിനു കീഴില്‍ പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗ്ഗക്കാരില്‍ എത്തിക്കുന്നതിനും, സര്‍ക്കാരിന്റെ  വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ നടത്തുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും, സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ചികിത്സ ഉറപ്പ് വരുത്തുന്നതിനായി സേവന സന്നദ്ധതയുള്ളവര്‍ക്കും അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്.
PVTG/അടിയ/പണിയ/മലപണ്ടാരം വിഭാഗക്കാര്‍ക്ക് 8-ാം ക്ലാസ് യോഗ്യത മതി. പ്രായ പരിധി 20-35. ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നേഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിച്ചവര്‍ക്കും, ആയുര്‍വ്വേദം/പാരമ്പര്യവൈദ്യം  എന്നിവയില്‍ പ്രാവിണ്യം നേടിയവര്‍ക്കും മുന്‍ഗണന. എഴുത്ത്  പരീക്ഷയുടേയും, നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.  www.cmdkerala.netwww.stdd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷിക്കാം. ഫെബ്രുവരി 28 വൈകിട്ട് 5നകം അപേക്ഷിക്കണം. നിയമന കാലാവധി ഒരു വര്‍ഷം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസറഗോഡ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, കാസര്‍ഗോഡ്, നീലേശ്വരം, എന്‍മകജെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും ബന്ധപ്പെടണം. ഫോണ്‍ 04994-255466  
 

date