Skip to main content

കാവ്യകേളി പരിശീലനം

കവിതാപരിചയം, ഉച്ചാരണശുദ്ധി, വാക്യശുദ്ധി, കവിതയിലെ താളബോധം എന്നിവ പഠിതാക്കളിൽ ഉറപ്പിക്കുന്നതിനായി വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തിൽ കാവ്യകേളി പരിശീലനം ആരംഭിക്കുന്നു. പ്രഗത്ഭരായ ഗുരുക്കൻമാർ നയിക്കുന്ന ക്ലാസ് ഓൺലൈൻ ആയിട്ടാണ് നടത്തുന്നത്. 10 വയസ്സിനും 25 വയസ്സിനും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ വാട്ട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് (https://www.facebook.com/Vyloppilli/) ഗ്രൂപ്പിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ തപാൽ മാർഗ്ഗമോ (വിലാസം: സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, നാളന്ദ, നന്തൻകോട്, തിരുവനന്തപുരം-3) directormpcc@gmail.com എന്ന ഇ-മെയിലിലോ ഫെബ്രുവരി 25ന് മുൻപ് ലഭിക്കണം. സൗജന്യമായിട്ടാണ് ക്ലാസ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 0471-2311842.
പി.എൻ.എക്സ്. 684/2022

date