Skip to main content

ധനസഹായം കൈമാറി

കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡിൽ അംഗതൊഴിലാളിയായിരുന്ന പ്രസന്നൻ നിർമ്മാണ ജോലിക്കിടയിൽ മരണപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് അപകടമരണ ധനസഹായമായി നാല് ലക്ഷം രൂപ അനുവദിച്ചു. തുക ബോർഡ് ചെയർമാൻ വി. ശശികുമാർ പ്രസന്നന്റെ ഭാര്യ ശ്രീകലയ്ക്ക് കൈമാറി. ബോർഡ് ഡയറക്ടർമാരായ മണ്ണാറം രാമചന്ദ്രൻ, തമ്പി കണ്ണാടൻ, ഇ. ദിവാകരൻ, സെക്രട്ടറി ആർ. പ്രമോദ്, എക്‌സിക്യൂട്ടീവ് ഓഫീസർ (ആസ്ഥാനം) ദിനിൽകുമാർ. ജി, തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അമൃത, അഡീഷണൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അനിത എന്നിവരും സന്നിഹിതരായിരുന്നു. മരണപ്പെട്ട പ്രസന്നന് ഭാര്യയും വിദ്യാർഥിനികളായ രണ്ടു പെൺമക്കളുമാണുള്ളത്.
പി.എൻ.എക്സ്. 687/2022

date