Skip to main content

ഡി.ഫാം സപ്ലിമെന്ററി പരീക്ഷ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് ക സപ്ലിമെന്ററി പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ മാർച്ച് 16 മുതൽ നടത്തും. പരീക്ഷക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ നിശ്ചിതതുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 19നു മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കണം. അതത് കോളേജുകളിൽ നിന്നുള്ള അപേക്ഷകൾ ഫെബ്രുവരി 22ന് മുമ്പ് ചെയർപേഴ്‌സൺ, ബോർഡ് ഓഫ് ഡി.ഫാം എക്‌സാമിനേഷൻസ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി ബുക്കിന്റെ പേര് സാക്ഷ്യപ്പെടുത്തുന്ന പകർപ്പ് വയ്ക്കണം. വിശദവിവരങ്ങൾ www.dme.kerala.gv.in ലും വിവിധ ഫാർമസി കോളേജുകളിലും ലഭിക്കും.
പി.എൻ.എക്സ്. 689/2022

date