Skip to main content

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ കോട്ടയം ജില്ലയിലെ അപേക്ഷകളിൽ തിരുവനന്തപുരം കമ്മീഷൻ ഓഫീസിൽ ഓൺലൈൻ സിറ്റിങ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.
ഫെബ്രുവരി 18, 19, 21, 22 തീയതികളിലാണ് സിറ്റിങ്. രാവിലെ 10 ന് സിറ്റിങ് ആരംഭിക്കും. ഓൺലൈൻ സിറ്റിങ്ങിൽ പങ്കെടുക്കുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിൽ കൃത്യ സമയത്ത് ഹാജരാകണം.  സിറ്റിംഗിന് ഹാജരാകുന്നവർ കോവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കണം.
പി.എൻ.എക്സ്. 692/2022

date