Skip to main content

പട്ടികജാതി/വർഗക്കാർക്കായി മാർച്ച് മൂന്നിന് തൊഴിൽ മേള

കോട്ടയം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രവും പ്രമുഖ ധനകാര്യ സ്ഥാപനവും ചേർന്ന് മാർച്ച് മൂന്നിന് പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി തൊഴിൽ മേള സംഘടിപ്പിക്കും.  

സ്റ്റുഡന്റ് കൗൺസിലർ, കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ്, ബിസിനസ് ഡവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, മെഡിക്കൽ കോഡിംഗ് ട്രെയിനർ, മെഡിക്കൽ കോഡിംഗ് ട്രെയിനി, മെഡിക്കൽ സ്‌ക്രൈബർ ആൻഡ് ട്രാൻസ്‌ക്രിപ്ഷനിസ്റ്റ് ട്രെയിനി, ബിപിഒ ഇന്റേൺസ്, ഇംഗ്ലീഷ് / സോഫ്റ്റ് സ്‌കിൽ ട്രെയിനർ എന്നീ  തസ്തികളിലാണ് ഒഴിവുകൾ. ബിരുദം മുതൽ യോഗ്യതയുള്ള 18 നും 30 നും മദ്ധ്യേ പ്രായമുള്ളവർക്കാണ് അവസരം. താത്പര്യമുള്ളവർ https://forms.gle/k2m8xDhYNkYLVixz6 എന്ന ഗൂഗിൾ ഫോമിൽ ഫെബ്രുവരി 27 നകം രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് ഫോൺ: 0471 2332113, 8304009409.

date