Skip to main content

തദ്ദേശ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കാത്തവരുടെ പട്ടിക പ്രസിദ്ധീകരിച്ചു

കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2020 ഡിസംബർ 10ന് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികളിൽ തെരഞ്ഞെടുപ്പ് ചെലവ് സമർപ്പിക്കാത്തവർ, പരിധിയിൽ അധികം ചെലവഴിച്ചവർ, ചെലവഴിച്ച തുക രേഖപ്പെടുത്താത്തവർ എന്നിവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ബന്ധപ്പെട്ടവരണാധികാരിയുടെ ഓഫീസിലും ഗ്രാമപഞ്ചായത്ത് /ബ്ലോക്ക് പഞ്ചായത്ത് / ജില്ലാപഞ്ചായത്ത് / നഗരസഭ ഓഫീസുകളിലുമാണ് പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.

വീഴ്ചകൾ വരുത്തിയ സ്ഥാനാർഥികൾക്ക് കേരള പഞ്ചായത്ത് രാജ് (തെരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങളിലെ 1994 ലെ കേരള മുനിസിപ്പാലിറ്റി (തെരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങളിലെ ചട്ടം 59(5) അനുസരിച്ചുള്ള കാരണം കാണിക്കൽ നോട്ടീസ് കമ്മീഷൻ നൽകിയിരുന്നു. നോട്ടീസ് കൈപ്പറ്റിയിട്ടും ചെലവു കണക്ക് സമർപ്പിക്കാത്ത സ്ഥാനാർഥികളെ അയോഗ്യരാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

2020 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർഥികളും പട്ടിക പരിശോധിച്ച് കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡോ പി.കെ. ജയശ്രീ അറിയിച്ചു.

date